വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ മാര്‍ഗരേഖയുമായി മാര്‍പാപ്പ; പരാതികള്‍ മൂടിവെയ്ക്കരുത്  

229 0

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു.

പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപ്പീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ തയ്യാറാകണം. രാജ്യത്തെ നിയമ സംവിധാനവുമായി സഹകരിക്കണം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ലോകത്തിന്റെ പലകോണുകളില്‍ നിന്നും കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനുമിടയിലാണ് മാര്‍പാപ്പയുടെ പുതിയ നീക്കം. ഇതാദ്യമായാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Related Post

14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Posted by - Jan 5, 2019, 02:07 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി…

ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു 

Posted by - Sep 20, 2019, 03:18 pm IST 0
ടുണിസ് :  ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി ഇന്നലെ സൗദി അറേബ്യയില്‍ അന്തരിച്ചു.  ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും…

വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

Posted by - Jun 6, 2018, 07:45 am IST 0
ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്.…

യു​എ​സ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാറ്: ഒരാൾ മരിച്ചു

Posted by - Apr 18, 2018, 07:14 am IST 0
ഫി​ല​ഡ​ല്‍​ഫി​യ: പ​റ​ക്കി​ലി​നി​ടെ യുഎസ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്തി​ല്‍ 143 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ലാ…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

Leave a comment