പ്രമുഖ  നിയമപണ്ഡിതന്‍ ഡോ. എന്‍ ആര്‍  മാധവമേനോന്‍ അന്തരിച്ചു  

342 0

തിരുവനന്തപുരം: പ്രമുഖ  നിയമപണ്ഡിതനായ ഡോ. എന്‍ ആര്‍  മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍ രമേശും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍.

നിയമ പണ്ഡിതന്‍, നിയമ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച എന്‍ ആര്‍ മാധവമേനോന് രാജ്യം 2003ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍ നിയമ വിദഗ്ദ്ധന്‍, ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

ഡല്‍ഹി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്. തിരുവനന്തപുരം ലോ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും സ്വന്തമാക്കി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമൂഹ്യസേവനരംഗത്തു സജീവമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി പഞ്ചവത്സര എല്‍എല്‍ബി ഉള്‍പ്പെടെയുള്ള തുടക്കം അദ്ദഹമാണ് ഇട്ടത്.

Related Post

ഫാ. ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് റെയ്ഡ്; വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിച്ചു  

Posted by - May 20, 2019, 10:12 pm IST 0
അങ്കമാലി: മാര്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന. മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. പൊലീസ്…

അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി 

Posted by - Feb 17, 2020, 05:55 pm IST 0
കണ്ണൂര്‍: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന്…

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് ദിലീപിന് നൽകില്ല: സുപ്രീം കോടതി 

Posted by - Nov 29, 2019, 01:37 pm IST 0
ന്യൂ ഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്ന നടൻ  ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

പൗരത്വഭേദഗതിനിയമത്തിനെതിരെ തലസ്ഥാനത്ത്  വൻ പ്രതിഷേധം 

Posted by - Jan 18, 2020, 03:45 pm IST 0
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായി  വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍  മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം…

Leave a comment