അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക്  

164 0

തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന അമ്മ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുത്തച്ഛന്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കും. കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പൊലീസും ശിശുസംരക്ഷണമിതിയും നിരീക്ഷിക്കും. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ മാറ്റും.

ജയിലില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോട് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂന്തുറ എസ്.ഐ ഇടയ്ക്ക് നിരീക്ഷണം നടത്തണം. അച്ഛന്റെ വീട്ടുകാര്‍ കുട്ടിയെ നന്നായാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സമിതി തിരുവനന്തപുരം യൂണിറ്റിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏഴു വയസുകാരന്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമായി മര്‍ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Post

കണ്ണൂരിലെ കടപ്പുറത്തെ ഒന്നരവയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ  അറസ്റ്റില്‍

Posted by - Feb 27, 2020, 04:42 pm IST 0
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകൻ നിഥിൻ അറസ്റ്റില്‍.  ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി. ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ്…

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST 0
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…

കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

Posted by - Sep 24, 2019, 10:31 am IST 0
തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച്…

സിവില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി  

Posted by - Jun 21, 2019, 07:10 pm IST 0
തിരുവന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള പ്രതിഫലമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി ഐഎഎസ്. സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന വാര്‍ത്തയോട്…

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല: തുഷാർ വെള്ളാപ്പള്ളി

Posted by - Oct 6, 2019, 03:52 pm IST 0
കൊച്ചി:രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും മുന്നണി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാൻ ഇല്ലെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് അദ്ദഹം…

Leave a comment