അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

296 0

വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.  യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം.

യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ്. ആര്‍ക്കും ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ല. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. 21 യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. അവരെ അടുത്തുള്ള ആശുപത്രികളില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി നീക്കിയെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററില്‍ അറിയിച്ചു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല. ഇതിന്റെ ചിത്രവും  ജാക്‌സണ്‍വില്ല ഷെര്‍ഫ് ഓഫീസര്‍  പുറത്തുവിട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ബോയിംഗ് കമ്പനി് പ്രതികരിച്ചത്. വിമാനത്തില്‍ നിന്ന് ഇന്ധനം പുറത്തേക്ക് കടക്കാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related Post

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST 0
ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

Posted by - May 12, 2018, 08:17 am IST 0
യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍…

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jul 1, 2018, 08:03 am IST 0
ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്ക് കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ്…

Leave a comment