ഒഡീഷയില്‍ വ്യാപക നാശം വിതച്ച് ഫോനി പശ്ചിമബംഗാളിലേക്ക്; 105 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്  

442 0

കൊല്‍ക്കത്ത: ഒഡീഷയില്‍ വ്യാപക നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയില്‍ ഇതുവരെ എട്ടുപേരാണ് ചുഴലിക്കാറ്റിന്റെ കെടുതിയില്‍ മരിച്ചത്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍വച്ച് അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ ഫോണി അഥവാ 'പാമ്പിന്‍പത്തി' ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു. ക്ഷേത്ര നഗരമായ പുരിയെ തകര്‍ത്തെറിഞ്ഞാണ് ഫോനി ചുഴലിക്കാറ്റ് കടന്നു പോയത്. കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ മറിഞ്ഞു വീണു. മരങ്ങള്‍ കടപുഴകി വഴിയടഞ്ഞു. ഫോനി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നഷ്ടങ്ങളുടെ പൂര്‍ണ ചിത്രം കിട്ടാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് സൂചന.

മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു. ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി.

കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്)യ്ക്കൊപ്പം സംസ്ഥാനസേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ഇന്ന് ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

Related Post

'ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Posted by - Nov 17, 2019, 01:19 pm IST 0
ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച്…

രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി

Posted by - Feb 29, 2020, 10:02 am IST 0
ന്യൂദല്‍ഹി : രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ജെഎന്‍യു യുണിവേഴ്‌സിറ്റിയില്‍ നടന്ന  പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ…

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ…

ഉത്തരാഖണ്ഡിൽ  വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. 

Posted by - Oct 20, 2019, 07:26 pm IST 0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.  അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടുകിട്ടി. ഒരു കാറിനും,…

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

Posted by - Oct 3, 2019, 10:48 am IST 0
ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി…

Leave a comment