ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

418 0

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.

മത്സരശേഷം ആരാധകര്‍ക്ക് ധോണി നന്ദി അറിയിച്ചു. തല എന്ന വിശേഷണം 'വെരി സ്പെഷ്യല്‍' എന്നാണ് ധോണി പറഞ്ഞത്. തമിഴ്നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് വിളിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി. ഡല്‍ഹിയെ കീഴടക്കി സഹതാരങ്ങള്‍ക്കൊപ്പം മൈതാനം ചുറ്റിയ ധോണി ആരാധകര്‍ക്ക് തന്റെ കയ്യൊപ്പിട്ട ടെന്നീസ് ബോളുകളും ജഴ്സികളും സമ്മാനമായി നല്‍കി.

ഇതിനേക്കാളേറെ ചെപ്പോക്കില്‍ കയ്യടി വാങ്ങിയത് ധോണിയുടെ മറ്റൊരു പ്രവര്‍ത്തിക്കാണ്. ചെപ്പോക്ക് ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍കണ്ട ധോണി അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.  

Related Post

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Posted by - Dec 24, 2018, 11:16 am IST 0
ലഖ്‌നൗ: ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഹനുമാന്‍ മുസല്‍മാന്‍ ആണെന്നും ദളിതനാണെന്നും ജാട്ട് വിഭാഗക്കാരനാണെന്നുമുള്ള അനവധി പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ സമൂഹം സാക്ഷികളായി. എന്നാല്‍…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

6 ഭാഷകളിൽ സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ താരമായി സിവാ ധോണി

Posted by - Mar 25, 2019, 05:09 pm IST 0
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും…

കപ്പലണ്ടി വിറ്റു നടന്ന ഭൂതകാല ഓര്‍മകൾ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം

Posted by - Apr 17, 2018, 06:44 pm IST 0
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനിയനൊപ്പം റോഡരികില്‍ കപ്പലണ്ടി വിറ്റ കയ്പു നിറഞ്ഞ തന്റെ ബാല്യകാല ഓര്‍മകളെ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം. 50 ലക്ഷം രൂപ നല്‍കി…

Leave a comment