കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം;എല്‍ഡിഎഫിന് ആറ്, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കും  

312 0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. 14 സീറ്റുകള്‍ വരെ യുഡിഎഫ് നേടിയേക്കുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ആറ് സീറ്റ് വരെ കിട്ടിയേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഷ്യാനെറ്റ് ന്യൂസും റിസര്‍ച്ച് പാര്‍ട്ണേഴ്സും നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ത്രികോണപോരാട്ടം ശക്തമായ തിരുവനന്തപുരത്ത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ പ്രവചനം.

വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട്ട് എല്‍ഡിഎഫിന്റെ കെ. പി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി കെ ശ്രീമതിയെ യുഡിഎഫിന്റെ കെ സുധാകരന്‍ വീഴ്ത്തുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന വടകരയിലെ പോരാട്ടത്തില്‍ വിജയിയാവുക കെ മുരളീധരന്‍ ആകുമെന്ന് സര്‍വേ പ്രവചിക്കുന്നു. വയനാട് സുരക്ഷിതമണ്ഡലം തന്നെയെന്ന് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മുസ്ലീം ലീഗ് കോട്ടകളില്‍ ഇക്കുറിയും ഇളക്കമുണ്ടാകില്ല. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി മൃഗീയഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനും മികച്ച മാര്‍ജിനില്‍ വിജയിക്കാനാകുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. വടക്കന്‍ കേരളത്തില്‍ ശ്രദ്ധേയമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് സിപിഎമ്മിന്റെ എം ബി രാജേഷിന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. ഇടതുകോട്ടയായ ആലത്തൂര്‍ കടുത്ത പോരാട്ടത്തിനിടയിലും പി കെ ബിജുവിനെ കൈവിടില്ലെന്ന് സര്‍വേ കണ്ടെത്തുന്നു. ത്രികോണപോരാട്ടം കനക്കുന്ന തൃശൂര്‍ ടി എന്‍ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.

ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാമൂഴമെന്നാണ് സര്‍വേഫലം. എറണാകുളത്ത് ഹൈബി ഈഡന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വേ കണ്ടെത്തിയത്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി ജോയ്സ് ജോര്‍ജ് കഷ്ടിച്ച് കടന്നുകൂടിയേക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴികാടന്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

ആലപ്പുഴയില്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് ജയം സര്‍വേയില്‍ ജയം പ്രവചിക്കുന്നത്. മാവേലിക്കരയില്‍ വീണ്ടും കൊടിക്കുന്നില്‍ സുരേഷ് കരുത്തുകാട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആന്റോ ആന്റണിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമ്പോള്‍, എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ അട്ടിമറി ഭീഷണി ഉയര്‍ത്തി തൊട്ടുപിന്നിലുണ്ട്. ഇവിടെ ഏറെ പിന്നിലാണ് എല്‍ഡിഎഫെന്ന് സര്‍വേ പ്രവചിക്കുന്നു. കൊല്ലം യുഡിഎഫിന്റെ എന്‍ കെ പ്രേമചന്ദ്രന്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ എ സമ്പത്ത് ഇടതുകോട്ട കാക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്.

Related Post

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ് 

Posted by - Apr 5, 2018, 09:48 am IST 0
തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ്  ഡി.എം.കെ, എ.ഡി.എം.കെ,  സി. പി.ഐ, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കാവേരി മാനേജ്‍മെന്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്…

ആദിത്യ താക്കറയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനം: ശിവസേന     

Posted by - Sep 30, 2019, 10:03 am IST 0
മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മൂത്ത മകന്‍ ആദിത്യ താക്കറ മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ  തെയ്യാറെടുക്കുന്നു . താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം

Posted by - Jun 2, 2018, 08:51 am IST 0
തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ് നിലനില്‍ക്കുന്നത് . താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുന:സംഘടന നിലവില്‍ രാമേശ്വരത്തെ…

Leave a comment