ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

171 0

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു ഇതുവരെ.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. രാജ്യാന്തര തലത്തില്‍ യാത്രാവിലക്കും ഇനി മസൂദ് അസ്ഹറിനുണ്ടാകും. ഇന്ത്യയുടെ ആവശ്യത്തിന് പുറമെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു തവണ മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്തത് ജെയ്ഷെ തലവനായ മസൂദ് അസ്ഹറായിരുന്നു.

ജയ്ഷെ മുഹമ്മദിനെ 2001 ഒക്ടോബറില്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചെങ്കിലും അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്നിന്റെ ഐ.എസ് അല്‍ ക്വയ്ദ ഉപരോധ സമിതിയില്‍ (1267 സമിതി) ചൈന തുടര്‍ച്ചയായി തടയുകയായിരുന്നു. പാകിസ്താനുമായുള്ള ബന്ധവും സാമ്പത്തിക താല്‍പ്പര്യങ്ങളുമാണു ഇന്ത്യയുടെ ആവശ്യത്തിനെതിരെയുള്ള ചൈനയുടെ നീക്കത്തിനു കാരണം.

തുടര്‍ന്ന്, ഇക്കാര്യം നേരിട്ടു യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയത് ചൈനയ്ക്കു മേല്‍ സമ്മര്‍ദമാകുകയായിരുന്നു. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷിന്റെ പങ്കു വ്യക്തമായതു നിര്‍ണായകമായി. അസ്ഹറിനെതിരേ യു.എസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ ഫ്രാന്‍സ് പുതിയ പ്രമേയം കൊണ്ടുവന്നു. ചൈന തീരുമാനമെടുക്കേണ്ട സമയമായെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

Related Post

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

മലയാളി യുവാവിനെ അബുദാബിയില്‍ കാണ്മാനില്ല

Posted by - Dec 18, 2018, 10:17 am IST 0
അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി…

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST 0
ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും.…

Leave a comment