കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

233 0

മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.  സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ നിര്‍ബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.

മന്ത്രിസഭ നിലനില്‍ക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ ദൈനം ദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.

2016-ല്‍ പുതുച്ചേരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറായി എത്തിയ കിരണ്‍ ബേദിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.  മന്ത്രിസഭാ തീരുമാനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകള്‍ തടഞ്ഞു വച്ച് ലഫ്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

Related Post

മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

Posted by - Nov 23, 2018, 05:22 pm IST 0
പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍…

അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

Posted by - May 4, 2019, 11:26 am IST 0
ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും…

അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ

Posted by - Nov 24, 2018, 10:43 pm IST 0
ന്യൂഡല്‍ഹി: അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ നടപടികള്‍ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല രംഗങ്ങള്‍…

ജമ്മു കശ്മീരിൽ ആദ്യത്തെ റെയിൽ‌വേ ചരക്ക് ടെർമിനൽ  സാംബ റെയിൽവേ സ്റ്റേഷനിൽ 

Posted by - Sep 1, 2019, 11:23 am IST 0
ജമ്മു:സാംബ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ഉടൻ തന്നെ ചരക്ക് ടെർമിനൽ ഉണ്ടാകും. ജമ്മു കശ്മീരിലെ ആദ്യത്തേതാണ് ഇത്. പ്രതിദിനം 6,000 മുതൽ 9,000 മെട്രിക് ടൺ വരെ…

 ബജറ്റ് 2020 : ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു 

Posted by - Feb 1, 2020, 01:51 pm IST 0
ന്യൂഡല്‍ഹി:  ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.  നികുതി നിരക്ക് കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.  അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10…

Leave a comment