കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

265 0

മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.  സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ നിര്‍ബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.

മന്ത്രിസഭ നിലനില്‍ക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ ദൈനം ദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.

2016-ല്‍ പുതുച്ചേരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറായി എത്തിയ കിരണ്‍ ബേദിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.  മന്ത്രിസഭാ തീരുമാനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകള്‍ തടഞ്ഞു വച്ച് ലഫ്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

Related Post

സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി കുറച്ചു

Posted by - Sep 10, 2018, 06:56 pm IST 0
അമരാവതി: ഇന്ധന വില കുതിച്ച്‌ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതോടെ…

പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST 0
കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു.…

ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍

Posted by - Nov 25, 2018, 07:13 pm IST 0
ദില്ലി: മൂന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

Posted by - Apr 25, 2019, 10:28 am IST 0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ…

Leave a comment