നോര്‍വെ തീരത്ത് റഷ്യയുടെ 'ചാരന്‍'  

290 0

ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയിലായി. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്.
കടിഞ്ഞാണില്‍ ജോപ്രോ കാമറാ ഹോള്‍റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിട്ടുള്ളതെന്ന് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ. ഓഡന്‍ റികാര്‍ഡ്‌സണ്‍ പറഞ്ഞു.

നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്. റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍ നിന്നും 415 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ്. മീന്‍പിടിത്തക്കാരാണ് തിമിംഗിലത്തെ ആദ്യം കണ്ടെത്തിയത്.  ആളുകളോട് പെട്ടെന്നിണങ്ങിയ തിമിംഗിലം തങ്ങളുടെ ബോട്ടിനുപിന്നാലെ കൂടുകയായിരുന്നെന്ന് മീന്‍പിടിത്തക്കാര്‍ പറഞ്ഞു.

Related Post

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

ഐ സ് തലവൻ  അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു  

Posted by - Oct 28, 2019, 09:58 am IST 0
വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ…

സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്  

Posted by - Aug 2, 2019, 07:53 pm IST 0
സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുമാത്രയില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്  

Posted by - May 20, 2019, 02:44 pm IST 0
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം…

Leave a comment