കനത്ത മഴയും വെള്ളപ്പൊക്കവും: 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

333 0

ടോക്ക്യോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 50 ഓളം പേരെ കാണാതായെന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം മാത്രം മൂന്നു തവണ മഴ ലഭിച്ചു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്ന 20 ലക്ഷത്തോളം പേര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശംനല്‍കി. ഇത്രയും ശക്തമായ മഴ പ്രതീക്ഷിച്ചില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി.

വ്യാഴാഴ്ച മുതല്‍ പടിഞ്ഞാറന്‍ ജപ്പാനിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിരോഷിമയിലാണ് മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷികോകു ദ്വീപിലെ മൊട്ടോയമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ശനിയാഴ്ച രാവിലെവരെ 583 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വരും മണിക്കൂറുകളില്‍ 250 മില്ലിമീറ്റര്‍ മഴ കൂടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുണ്ടെന്ന് പ്രധാനമന്ത്രി ഷിന്‍ഷോ ആബെ അറിയിച്ചു. നിരവധി പേരെ കാണാതായി. നിരവധി ആളുകള്‍ സഹായം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Post

ഗീ​ത ഗോ​പി​നാ​ഥ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

Posted by - Oct 1, 2018, 09:34 pm IST 0
ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്‌സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

Posted by - Jun 5, 2018, 08:32 am IST 0
ഗ്വാട്ടിമാല; ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും എതാണ്ട്…

അനധികൃതമായി താമസ സൗകര്യം: നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഷാർജാ അധികാരികൾ

Posted by - Apr 30, 2018, 08:20 am IST 0
ഷാർജ : നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. വാടക നിയമം ലംഘിച്ച് താമസക്കാർക്ക് അഭയം നൽകുന്നുവെന്ന് മുമ്പ് പരാതി ലഭിച്ചിരുന്നു.…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

Leave a comment