രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

560 0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന് അപൂര്‍വയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി.

അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം തകര്‍ന്നടിഞ്ഞുവെന്നും അപൂര്‍വ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അവര്‍ തമ്മിലുള്ള കലഹം അക്രമാസക്തമാകുകയായിരുന്നു. എന്നാല്‍ രോഹിത് മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ തിരിച്ച് പ്രതിരോധിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ഡി തിവാരിയുടെ മകനാണെന്ന് ആറ് വര്‍ഷം നിയമയുദ്ധം നടത്തി സ്ഥാപിച്ചെടുത്ത രോഹിത് ശേഖര്‍ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ രോഹിതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംശയത്തെതുടര്‍ന്നാണ് അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Post

മഹാരാഷ്‌ട്രയിൽ ഗവർണർ എൻ.സി.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു 

Posted by - Nov 12, 2019, 09:58 am IST 0
മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ  മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ…

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST 0
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ…

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 5, 2019, 10:15 am IST 0
ബെംഗളൂരു: കര്‍ണാടകത്തിൽ  ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന്…

ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Posted by - Apr 17, 2018, 02:35 pm IST 0
കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി…

Leave a comment