കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു

215 0

മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.  വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസകൾ നേർന്നത്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നുവെന്നത് സന്തോഷം ഇരട്ടിയാക്കുന്നു.

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും ശക്തമായ സാന്നിധ്യമായി ചാക്കോച്ചൻ തിരിച്ചെത്തുകയായിരുന്നു.

Related Post

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

Posted by - Apr 24, 2018, 06:38 am IST 0
നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ…

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

Posted by - Apr 16, 2018, 03:12 pm IST 0
ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി…

Leave a comment