രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

188 0

വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.

രാവിലെ ഒൻപത് മണിയോടെയാകും രാഹുൽ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം.

രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോൺഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. 

തുടർന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശമായതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.

Related Post

യുവാവിന്റെ മരണത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

Posted by - Sep 7, 2018, 07:09 am IST 0
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​ക്ര​മ ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍​ചെ​യ്ത വാ​ട്സ്‌ആപ്പ് ​ ​ഗ്രൂപ്പി​ന്‍റെ അ​ഡ്മി​ന്‍ അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍…

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക് 

Posted by - Apr 1, 2018, 09:09 am IST 0
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്  ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ  കേരളമൊട്ടാകെ പൊതുമണിമുടക്ക്.  സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി,…

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST 0
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു…

മുംബൈയില്‍ കനത്ത മഴ, ജനജീവിതം താറുമാറായി

Posted by - Sep 5, 2019, 10:13 am IST 0
മുംബൈ:  മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ…

Leave a comment