ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല; ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും; പിണറായി വിജയന്‍

198 0

തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി രാഹുല്‍ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്ന് പിണറായി വിജയന്‍. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയര്‍ന്ന് വരാന്‍ ശബരിമലയിലെ സുപ്രീം കോടതി വിധി നിമിത്തമായി.

വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും വനിതാമതിലില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ ഏതെങ്കിലും യുവതി കയറുന്നതോ അല്ലാത്തതോ അല്ല വിഷയം. അതിലേറെ വിശാലമായ ക്യാന്‍വാസില്‍ ആണ് വനിതാ മതില്‍. ആര്‍എസ്‌എസും ബിജെപിയും ശബരിമല വിഷയം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Post

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST 0
മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം…

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

വ്യാജ ഫേസ്‌ബുക്ക് പേജ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കലക്ടര്‍ 

Posted by - Jul 18, 2018, 08:02 am IST 0
കൊച്ചി: മഴ ഒന്നു കുറഞ്ഞതോടെ അവധികള്‍ പിന്‍വലിക്കുമോ എന്ന് ആശങ്കയില്‍ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവര്‍ക്ക് പണി വരുന്നു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും…

Leave a comment