സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

143 0

കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാൻ കാരണം. വരും ദിവസങ്ങളിൽ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 

ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കെഡിഎംഎ മുന്നറിയിപ്പ് തരുന്നു.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. 

കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ  ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാം.

Related Post

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ലോക്‌നാഥ്  ബെഹ്‌റയും

Posted by - Dec 30, 2018, 03:05 pm IST 0
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ്  ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് യൂ​ണി​റ്റി​ന് 80 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശി​പാ​ര്‍​ശ

Posted by - Nov 6, 2018, 09:37 pm IST 0
തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് ഇ​ക്കൊ​ല്ലം യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​വ​രെ വ​ര്‍​ധി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. അ​ടു​ത്ത​വ​ര്‍​ഷ​വും നി​ര​ക്ക് ഉ​യ​രും. അ​ടു​ത്ത നാ​ലു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള…

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Posted by - Sep 10, 2018, 08:09 am IST 0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു…

Leave a comment