ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

240 0

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. 

മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും  പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്‍റെ ടിപ്ലോമസി പഠനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് വിവരങ്ങള്‍ ഉള്ളത്.

സമൂഹ മാധ്യമങ്ങള്‍ തെരെഞ്ഞെടുത്ത  നേതാക്കളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ്  പുറത്തുവിട്ടത്. 

ജനപ്രിയ നേതാക്കളില്‍ രണ്ടാമതെത്തിയ ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക് പേജില്‍ 2കോടി 30 ലക്ഷം  ലൈക്കുകളുണ്ട്. 1 കോടി 69 ലക്ഷം ലൈക്കുകള്‍ ഉള്ള  ജോര്‍ദാന്‍ രാജ്ഞി റാണിയ ആണ് മൂന്നാം സ്ഥാനത്ത്. 

ബ്രസീലിന്‍റെ പുതിയ പ്രസിഡന്‍റ് ജെയ്ര്‍ ബൊല്‍സൊനാരോ ആണ് ഫേസ്ബുക്കില്‍ ഏറ്റവും ആക്ടീവ് ആയ നേതാവ്. കഴിഞ്ഞ ജനുവരിയില്‍ ബ്രസീലിയന്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജെയ്ര്‍ ബൊല്‍സൊനാരോയുടെ ഫേസ്ബുക്കിലെഎന്‍ഗേജ്മെന്‍റ് 1.45 കോടിയോളം വരും. 

ട്രംപിന്‍റെ അക്കൗണ്ടില്‍ പോലും ഇത് 0.84 കോടി മാത്രമാണ്. 

Related Post

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

“ടാരിഫ് വരുമാനത്തില്‍ നിന്നു ഓരോ അമേരിക്കക്കാരനും കുറഞ്ഞത് 2000 ഡോളർ ഡിവിഡന്‍റ് നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്”

Posted by - Nov 10, 2025, 12:07 pm IST 0
അമേരിക്കയിലെ  എല്ലാ സ്വദേശികള്‍ക്കും (ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ) രാജ്യാന്തര ഇറക്കുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ടാരിഫുകളില്‍ നിന്നുള്ള ലാഭം വഴി ഓരോരുത്തര്‍ക്കും കുറഞ്ഞത് $2,000 ഡിവിഡന്‍റ് ലഭ്യമാക്കുമെന്ന് ട്രംപ് തന്റെ…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍

Posted by - Feb 10, 2019, 11:00 am IST 0
സൗദി അറേബ്യ : മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍. അല്‍ഉല മേഖലക്ക്​ പടിഞ്ഞാറ്​ വാദി ഫദ്​ലില്‍ കാണാതായ രണ്ട്​ പേരില്‍ ഒരാളുടെ മൃതദേഹം…

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ 

Posted by - Jul 9, 2018, 08:06 am IST 0
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 5000-6000ത്തിനും ഇടയിലായിരുന്നു നിരക്ക്. ഇത് 36,000…

Leave a comment