സ്മൃതി ഇറാനി ഡിഗ്രി പാസായെന്ന് കള്ളം പറഞ്ഞത് ക്രിമിനൽ കുറ്റമെന്ന് ആരോപിച്ച് കോൺഗ്രസ്

346 0

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും  ഇത് ക്രിമിനൽ കുറ്റമാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

 കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത്.

ബിജെപി ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ വൽക്കരിക്കരിക്കുകയാണ് എന്ന് പരാതിപ്പെട്ട് വിരമിച്ച സൈനികർ നൽകിയ കത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്

Related Post

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST 0
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി

Posted by - Mar 12, 2018, 01:14 pm IST 0
ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ…

പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Posted by - Apr 17, 2018, 06:26 pm IST 0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ബാങ്കിംഗ് സംവിധാനം തകര്‍ത്തു ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര…

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

Leave a comment