ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

262 0

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്. 

കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നൽകിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു.

 കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന.

രണ്ടുമാസം മുമ്പാണ് നടി ലീന മരിയ പോളിന്‍റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലർ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. 

Related Post

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

Posted by - Dec 31, 2018, 09:08 am IST 0
അട്ടപ്പാടി : അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവുണ്ടെന്ന് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ വര്‍ഷം മാത്രം…

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

Posted by - Apr 19, 2018, 07:01 am IST 0
ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം…

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Posted by - Apr 21, 2018, 01:51 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 78.17ആയപ്പോള്‍ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ തലസ്ഥാന നഗരിയില്‍ ലിറ്ററിന് 71.02…

സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷവും കല്ലേറും

Posted by - Jan 2, 2019, 04:02 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമം, കല്ലേറ്, കണ്ണീര്‍ വാതകം, ജലപീരങ്കി. വ്യാപകമായ അക്രമ സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന്…

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

Leave a comment