അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

333 0

ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

18 റണ്‍സാണ് അവസാന ഓവറിൽ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ രവീന്ദ്ര ജഡേജ സിക്‌സ് നേടി. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത ബൗളില്‍ ക്യാപ്റ്റന്‍ ബൗള്‍ഡായി. നാലും അഞ്ചും പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് റണ്‍സ് വീതം നേടി. അവസാന പന്ത് സ്റ്റോക്‌സ് വൈഡ് എറിഞ്ഞു. 

പിന്നീട് വേണ്ടത് മൂന്ന് റണ്‍ മാത്രം. എന്നാല്‍ അവസാന പന്തില്‍ സാന്റ്‌നര്‍, സ്റ്റോക്‌സിന് സിക്‌സര്‍ പറത്തി. 

തുടക്കത്തില്‍ തകര്‍ന്നെങ്കിലും എം.എസ് ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് വിജയം ഉറപ്പിച്ചത്. രാജസ്ഥാന് വേണ്ടി സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, 152 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ബെന്‍ സ്റ്റോക്‌സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

Related Post

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ;  താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം

Posted by - Apr 12, 2019, 04:48 pm IST 0
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ…

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

Posted by - Apr 13, 2019, 12:24 pm IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5…

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

Posted by - Jul 9, 2018, 08:00 am IST 0
പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍…

Leave a comment