കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

414 0

പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. 

പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്. വികാരതീഷ്ണമായ അന്തരീക്ഷത്തിൽ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. 

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. 

എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്.  ഊണും ഉറക്കവും ഒഴി‌ഞ്ഞ് കാത്തിരുന്ന  ആളുകൾ കെ എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.  

കേരള കോൺഗ്രസിന്റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാനവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്. 

Related Post

മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

Posted by - Jul 5, 2018, 11:06 am IST 0
കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു

Posted by - Dec 5, 2018, 02:20 pm IST 0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ്…

  കേരളം കടുത്ത  വരൾച്ചയിലേക്ക്; ചീഫ് സെക്രട്ടറിയുടെ അടിയന്തര യോഗം ഇന്ന്

Posted by - Mar 27, 2019, 05:26 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വരൾച്ചാ മുൻകരുതൽ നടപടികൾ തീരുമാനിക്കാനാണ്…

ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

Posted by - Apr 4, 2019, 12:27 pm IST 0
കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി…

Leave a comment