തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

128 0

പാരീസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്‍റെ ചിത്രം എടുത്തത്. 

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോഗർത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. 

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന തമോഗ‍ർത്തത്തിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയത്. 

ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോഗ‍ർത്തം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് ഈ ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോ‍ർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോഗർത്തമെന്ന് ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോഗർത്തത്തിന്റെ പിണ്ഡം. 

Related Post

കാമുകിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

Posted by - May 3, 2018, 08:49 am IST 0
ദുബൈയിൽ വെച്ച് കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം റൂമിൽ നിന്നും നഗ്‌നയാക്കി പുറത്തേക്ക് തള്ളിയ എമിറേറ്റി യുവാവിന് 3 വർഷം തടവ്. 2017 ജനുവരി 21 ന് യുവതിയെ…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Jan 5, 2019, 04:29 pm IST 0
മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

Leave a comment