പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

435 0

തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. 

നേരത്തെ ശബരിമല വിഷയത്തില്‍ പി സി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. 

ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. പി സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നേരിട്ടെത്തും. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പി സി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Post

കെ.എം ഷാജിയെ അയോഗ്യനാക്കി 

Posted by - Nov 9, 2018, 12:38 pm IST 0
കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹ‍ര്‍ജിയെ തുടര്‍ന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ എം.വി.നികേഷ്…

കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ ;പിഴയൊടുക്കി മധ്യപ്രദേശ് എംഎല്‍എ

Posted by - Mar 28, 2019, 06:46 pm IST 0
ഇന്‍ഡോര്‍: ബിജെപി തെരഞ്ഞെടുപ്പിനായി തുടങ്ങി വെച്ച ചൗകിദാര്‍ പ്രചാരണം കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ഉപയോഗിച്ച മധ്യപ്രദേശ് എംഎല്‍എയെ പൊലീസ് പിടിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതി നിരത്തിലിറങ്ങിയ…

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST 0
ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ്…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോരാടും :അമിത് ഷാ

Posted by - Jan 16, 2020, 04:38 pm IST 0
ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോരാടുമെന്ന്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ…

Leave a comment