രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

316 0

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന് തുല്യമെന്നും കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.

ന്യായ് (നീതി) നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. അപ്പോൾ അധികാരത്തിലിരുന്ന 60 വർഷക്കാലം അവർ ജനങ്ങളോട് നീതി ചെയ്‌തിട്ടില്ലെന്ന് തുറന്നു സമ്മതിക്കുകയാണ്. 

'അവരുടെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വർഷത്തെ ഭരണകാലത്ത് നീതി ചെയ്തില്ലെന്ന് അവർ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ്' മോദി പറഞ്ഞു. 

രാജ്യത്തെ വിവിധ വിഭാഗങ്ങൾ കോൺഗ്രസിന്റെ ചെയ്തികളിൽ നിന്ന് മോചനം പ്രതീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ എന്നിവർക്ക് ചരിത്രത്തിൽ സ്ഥാനം നിഷേധിച്ചത് കോൺഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി.  'നീതി വേണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നു ഉയരുകയാണ്.  പക്ഷേ കോൺഗ്രസിന് നീതി നൽകാനാകില്ല' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Post

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

ദക്ഷിണ കന്നട ജില്ലയില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം

Posted by - May 15, 2018, 10:50 am IST 0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ്…

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റില്‍ കോണ്‍ഗ്രസ്; 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി  

Posted by - Mar 12, 2021, 03:21 pm IST 0
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…

Leave a comment