വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

466 0

ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്.  പ്രതിഭാഗവുമായി ഇക്കാര്യത്തിൽ നേരത്തേ ധാരണയായതാണെന്നും വിചാരണക്കോടതിയെ ഈ വിവരം നാളെത്തന്നെ അറിയിക്കാമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി.

കേസ് വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാനസർ‍ക്കാ‍ർ സുപ്രീംകോടതിയിൽ അറിയിച്ചു. 

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പക‍ർത്തി എന്നവകാശപ്പെട്ടുള്ള മെമ്മറി കാർഡ് വിട്ടു തരണമെന്ന ദിലീപിന്‍റെ ഹ‍ർ‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിലൊരു തീരുമാനമാകുന്നത് വരെ കുറ്റം ചുമത്തേണ്ടതില്ലെന്നാണ് സർക്കാരും പ്രതിഭാഗവും തമ്മിലുള്ള ധാരണ. 

ഈ വിവരം വിചാരണ കോടതിയെ അറിയിച്ച് തൽക്കാലത്തേയ്ക്ക് വിചാരണ നീട്ടി വയ്ക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ബുധനാഴ്ച തന്നെ വിചാരണകോടതിയെ അറിയിക്കും. 

Related Post

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

Posted by - Dec 5, 2018, 09:30 pm IST 0
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി…

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

Posted by - Jun 1, 2018, 01:28 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും…

മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted by - Jan 5, 2019, 11:43 am IST 0
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത…

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

Posted by - Jun 5, 2018, 07:18 am IST 0
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് ,…

Leave a comment