നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

259 0

മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാർ കേസെടുത്തത്. കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന  അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം  ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എടപ്പാൾ സ്വദേശി രാഘവൻ ആണ് ബാലികയെ മർദ്ദിച്ചത്. എടപ്പാളിൽ വിവിധ മേഖലയിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിലെ പെൺകുട്ടിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപം പെൺകുട്ടി ആക്രി പെറുക്കാനെത്തിയിരുന്നു. ഇവിടെ നിന്നും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ പെറുക്കിയതിനാണ് രാഘവൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് വിവരം.

ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവൻ കുട്ടിയുടെ ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്പ് കഷ്ണമുണ്ടായിരുന്നു. ഈ പ്രഹരമാണ് കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയത് . തലയിൽ പത്ത് തുന്നിക്കെട്ടലുകളുണ്ടെങ്കിലും ആരോഗ്യനില അപകടകരം അല്ലാത്തതുകൊണ്ട് ആശുപത്രിയിൽ നിന്ന് കുട്ടിയെ വിട്ടയച്ചിരുന്നു. 

Related Post

ഐ ആം ഗോയിങ് ടു ഡൈ: ജെസ്‌നയുടെ ഫോണില്‍ നിന്നയച്ച സന്ദേശം പോലീസിന് ലഭിച്ചു

Posted by - Jun 6, 2018, 06:44 am IST 0
തിരുവനന്തപുരം: കോട്ടയത്ത് നിന്നും ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള യാതൊരും സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌ന അവസാനമായി…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST 0
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ്…

ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

Posted by - Sep 28, 2018, 08:55 am IST 0
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി…

Leave a comment