നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

176 0

തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമാണ് നാഗ ചൈതന്യയുടേത്. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി.

ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ്  എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

 സിനിമാതാരങ്ങള്‍ അടക്കമുള്ള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് മജിലിക്ക് ലഭിക്കുന്നത്. ഒരു മാജിക്കല്‍ ലവ് സ്റ്റോറിയാണ് ചിത്രമെന്നാണ്  അഭിപ്രായം 

Related Post

തന്നെ തനാക്കിയത് ആര്‍.എസ്.എസ്: ലാല്‍ ജോസ്

Posted by - Sep 13, 2018, 08:21 am IST 0
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍ തന്നെ തനാക്കിയത് ആര്‍.എസ്.എസ് ആണെന്ന് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്…

ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം: പ്രഭാസിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വായിക്കാം 

Posted by - Apr 29, 2018, 03:32 pm IST 0
ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടിയും…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

Leave a comment