എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

410 0

കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ പറയില്ല."

യുഡിഎഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വയനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ജനക്കൂട്ടമാണ് ഇന്നലെ രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തിയത്. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

'മോദി ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ സിപിഎമ്മും ഇടപെടുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ആരോപണത്തിന് അതേ നിലവാരത്തിൽ മറുപടിയില്ല.കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം പൊരുതുകയാണെന്ന് എനിക്കറിയാം. ആ പോരാട്ടം തുടരും. ''കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.

വയനാട്ടിൽ താൻ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനാണ്. വടക്ക്, തെക്ക്, വടക്കുകിഴക്കൻ, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല. ഓരോ പ്രദേശത്തിനും സംസ്‌കാരവും ഭാഷയുമുണ്ട്. എന്നാൽ മോദിയും ആർഎസ്എസും ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. 

തെക്കേ ഇന്ത്യയിലെ ജനങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനുമാണ് ഇവിടെ മത്സരിക്കുന്നത്.

അമേതിയെ രാഹുൽ ഉപേക്ഷിച്ചെന്ന സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തോട്, ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.

Related Post

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST 0
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും…

ജനങ്ങള്‍ ആര്‍ക്കൊപ്പം : ചെങ്ങന്നൂര്‍ വിധി ഇന്നറിയാം 

Posted by - May 31, 2018, 07:22 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്കാരംഭിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം…

വിവാദ പരാർമർശം പിൻവലിക്കുന്നതായി പി.സി ജോർജ് 

Posted by - Sep 13, 2018, 08:09 am IST 0
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത്…

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST 0
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട്…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

Leave a comment