വ്യാജ ഒപ്പിട്ട് കോടികൾ തട്ടി, ബിജെപി നേതാവിനെതിരെ പൊലീസ് കേസ് 

271 0

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌തു. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടിയാണ് മുരളീധർ റാവു തങ്ങളിൽ നിന്ന് പണം തട്ടിയെന്നും പരാതിക്കാർ ആരോപിക്കുന്നു. കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മുരളീധർ റാവു.

ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.ഹൈദരാബാദ് സ്വദേശികളായ ടി പ്രവർണ്ണ റെഡ്ഡി, ഭാര്യ മഹിപാൽ റെ‍ഡ്ഡി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്. പണം വാങ്ങിയിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, മുരളീധരറാവുവും മറ്റുള്ളവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ‌ പറയുന്നു. എന്നാൽ ഈ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് മുരളീധര റാവുവിന്റെ പ്രതികരണം.  വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചേർത്താണ് കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. 

Related Post

സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 

Posted by - Mar 6, 2018, 08:19 am IST 0
 സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല  ബി ജെ പിക്ക്  ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക്…

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

Leave a comment