ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

141 0

മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ് ജാനകിയുടെ പേര് ഉള്‍പ്പെടുത്തി എസ്‌എഫ്‌ഐ വിവാദത്തിലായത്.

കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കൂട്ടത്തിലാണ് എസ് ജാനകിയ്ക്കും അനുശോചനമറിയിച്ചത്. വേദിയില്‍ ഇരുന്നവരോ അനുശോചന പ്രമേയം തയ്യാറാക്കിയവരോ ഈ അബദ്ധം തിരിച്ചറിഞ്ഞതുമില്ല.

2017ല്‍ എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മൈസൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഗീത ലോകത്തിന് വിട നല്‍കുകയാണെന്ന് എസ് ജാനകി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ എസ് ജാനകി മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് മുന്‍പും എസ് ജാനകിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ തെറ്റായ പ്രചരണങ്ങള്‍ വന്നിരുന്നു.

Related Post

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

Posted by - Nov 11, 2018, 10:35 am IST 0
ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച…

താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു

Posted by - Nov 28, 2018, 11:52 am IST 0
തിരുവനന്തപുരം: പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ…

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 11, 2018, 07:30 am IST 0
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടതെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ…

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

Leave a comment