മുനമ്പം മനുഷ്യക്കടത്ത്; മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

284 0

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആളുകളുമായി മുനമ്പത്തു നിന്നും പോയ ബോട്ടാണിത്. അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി കൊച്ചിയിലെത്തി. ചോദ്യം ചെയ്യല്‍ ആലുവയില്‍ വെച്ചായിരിക്കും. ഐബി ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും ഇടനിലക്കാരെ ചോദ്യം ചെയ്യും. മനുഷ്യക്കടത്തിനെക്കുറിച്ച്‌ സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. 

ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ തന്നെ ആശയ വിനിമയം നടത്തിയിരുന്നു.
മുനമ്ബം മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ ശേഖരിച്ചു വെച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്‍ന്നു തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. സ്തീകളും കുട്ടികളുമടക്കം 230 പേരടങ്ങുന്ന സംഘം ന്യൂസിലന്‍ഡിലേക്കാണ് യാത്ര തിരിച്ചതെന്ന് വിവരം ലഭിച്ചിരുന്നു.

Related Post

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ അമിത് ഷാ പ്രാർത്ഥന നടത്തി 

Posted by - Sep 2, 2019, 05:02 pm IST 0
മുംബൈ: ഗണേഷ് ചതുർത്ഥിയുടെ ശുഭദിനത്തിൽ ഗണപതിയുടെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചു. ഭാരതീയ ജനതാ പാർട്ടി നേതാക്കളും…

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

Posted by - Nov 9, 2018, 02:37 pm IST 0
സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ…

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

Posted by - Nov 27, 2018, 01:08 pm IST 0
മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന…

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

Leave a comment