സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി

276 0

ന്യൂഡല്‍ഹി: സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സി.ബി.ഐ താല്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്മാറിയത്.

എന്നാല്‍ ഈ മാസം 24ന് സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിനായി നടത്തുന്ന സെലക്ഷന്‍ കമ്മറ്റിയില്‍ ചീഫ് ജസ്റ്റ‌ി‌സും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് നാഗേശ്വര റാവുവിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനാവില്ലെന്ന കാര്യം ചീഫ് ജസ്റ്റ‌ി‌സ് വ്യക്തമാക്കിയത്. നേരത്തേ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച സാഹചര്യം ചൂണ്ടിക്കാട്ടി സെലക്ഷന്‍ സമിതിയില്‍ ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പങ്കെടുക്കാതെ പകരം എ.കെ സിക്രിയെ സമിതിയിലേക്ക് അയച്ചിരുന്നു.

പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മറ്റിയില്‍ ചീഫ് ജസ്റ്റ‌ി‌സ് അംഗമായതിനാലാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റ‌ി‌സ് എ.കെ സിക്രി അധ്യക്ഷനായ രണ്ടാം നമ്ബര്‍ കോടതിയില്‍ ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

ചട്ടങ്ങള്‍ പാലിക്കാതെയാണ് നാഗേശ്വര റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് ഹര്‍ജി സമര്‍പ്പിച്ചത്. നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണം എന്നാണ് പ്രശാന്ത് ഭൂഷണിന്റെ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.

Related Post

കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

Posted by - Feb 28, 2021, 06:00 pm IST 0
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി…

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST 0
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്…

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Posted by - Nov 1, 2019, 01:45 pm IST 0
ന്യൂഡല്‍ഹി: വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.  മൂന്നാം ടെര്‍മിനലില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.  തുടര്‍ന്ന് പൊലീസ്…

സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു

Posted by - Oct 14, 2019, 04:09 pm IST 0
ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ  പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ.…

ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

Posted by - Dec 17, 2018, 09:06 pm IST 0
ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി…

Leave a comment