സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

330 0

ന്യൂഡല്‍ഹി: സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്‌ വിദഗ്ധരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണെന്ന്‌ റെയില്‍വേ ബോര്‍ഡ് അംഗം അറിയിച്ചു.

സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച്‌ മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ചരക്ക് തീവണ്ടി സര്‍വീസും യാത്രാ തീവണ്ടി മേഖലയും വിഭജിക്കേണ്ടതും ആവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ട്രെയിനുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി  

Posted by - May 2, 2019, 06:42 pm IST 0
ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted by - Nov 18, 2019, 10:23 am IST 0
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി…

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

Posted by - May 7, 2019, 07:33 pm IST 0
ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക്…

എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു 

Posted by - Apr 29, 2018, 08:26 am IST 0
എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകരായ യോഗേഷ് റാലേബത്ത്, അർജുൻ റാലേബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഈ അടുത്ത് നടന്ന രണ്ടാമത്തെ രാഷ്ട്രീയകൊലപാതകമാണിത്.  ഇതിനുമുൻപ്…

Leave a comment