മണ്ണിടിച്ചിലില്‍ പെട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

276 0

ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ ആളുകളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ വര്‍ഷം ഇതുവരെ 11 അമര്‍നാഥ് തീര്‍ഥാടകരാണ് മരിച്ചത്. 

ഇതുവരെ 36,366 തീര്‍ത്ഥാടകരാണ് അമര്‍നാഥ് സന്ദര്‍ശനത്തിനായി ഈ വര്‍ഷം എത്തിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംഭവസ്ഥലത്ത് റോഡില്‍നിന്ന് മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനസാ സരോവര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു മലയാളി സ്ത്രീയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ഇവരും മരിച്ചത്. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്ബൂതിരിപ്പാടി​​​ന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം.
 

Related Post

ജി.പരമേശ്വരയ്‌ക്കെതിരായ റെയ്ഡ്: 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു

Posted by - Oct 11, 2019, 01:45 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.  ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി  പരമേശ്വരയുമായി ബന്ധമുള്ള…

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ 

Posted by - Mar 7, 2018, 07:49 am IST 0
സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ  കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧…

പാ​ച​ക​വാ​ത​ക വി​ല ര​ണ്ട് രൂ​പ​ വ​ര്‍​ധി​ച്ചു

Posted by - Nov 9, 2018, 09:01 pm IST 0
ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍…

ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ താരപ്പൂരിൽ

Posted by - Nov 9, 2025, 10:20 am IST 0
മജീഷൻ സാമ്രാജിന്റെ ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ 2025 നവംബർ 9 ന് ബോംബെ താരപ്പൂർ .ടി വി എം…

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST 0
ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ…

Leave a comment