പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

344 0

മുംബൈ: പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡ് മേഖലയിലെ ഗണപതി ക്ഷേത്രത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിയനിലയില്‍ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുടെ ഭീഷണിയില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ എഴുതി വച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകന്‍ അങ്കൂര്‍ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ ജി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി മറാത്തി ചിത്രങ്ങള്‍ സദാനന്ദ് നിര്‍മിച്ചിട്ടുണ്ട്.

Related Post

ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്

Posted by - Mar 25, 2019, 01:51 pm IST 0
മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രം  'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്  ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST 0
ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍…

വമ്പൻ ട്വിസ്റ്റുമായി ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റർ

Posted by - Mar 26, 2019, 01:40 pm IST 0
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ…

Leave a comment