മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

190 0

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ പറഞ്ഞു. 

നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ അന്വേഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും സി.ഐ പറഞ്ഞു.

2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച്‌ അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Related Post

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST 0
  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…

രഹന ഫാത്തിമ അറസ്റ്റില്‍

Posted by - Nov 27, 2018, 02:03 pm IST 0
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം രഹന ഫാത്തിമ നടത്തിയത്.…

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST 0
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു…

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST 0
കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര…

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST 0
മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി…

Leave a comment