വനിതാ മതിലിനിടെ സംഘര്‍ഷം; 200 പേര്‍ക്കെതിരെ കേസ്

138 0

കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വയ്ച്ചത് .വനിതാ മതിലിനിടെ ഒരു വിഭാഗം ബി ജെ പി-ആ ര്‍എസ് എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതില്‍ തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.

കാസര്‍കോട് മായിപ്പാടിയില്‍ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് നേരെയും അക്രമം ഉണ്ടായിരുന്നു. അക്രമികള്‍ ബസിന് നേരെ കല്ലേറിഞ്ഞു.

Related Post

10 കിലോ ഹാഷിഷുമായി രണ്ട് പേര്‍ അറസ്റ്റില്‍ 

Posted by - Nov 7, 2018, 07:51 pm IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷുമായി തിരുവനന്തപുരത്ത് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.…

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST 0
ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

Posted by - Nov 18, 2018, 11:42 am IST 0
ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

Leave a comment