വനിതാമതിലിന് തുടക്കമായി; കൈകോര്‍ത്ത് ലക്ഷക്കണക്കിന് സ്ത്രീകള്‍

111 0

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാമതിലിന് തുടക്കമായി. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ത്തത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് മതിലില്‍ പങ്കെടുക്കാന്‍ എത്തിയത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ത്തത്. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കുകയാണ് സര്‍ക്കാര്‍.

എസ്‌എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്ബലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ത്തത്.

തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും പിന്തുണയി എത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും മതിലില്‍ പങ്കെടുക്കാനെത്തി.

Related Post

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു

Posted by - Jan 4, 2019, 12:17 pm IST 0
പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ്…

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted by - Nov 23, 2018, 10:37 am IST 0
സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ…

Leave a comment