മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട

422 0

മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. മലപ്പുറം കോഡൂര്‍ സ്വദേശിയായ വള്ളിക്കാടന്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ സൈനുദ്ദീനെ(47) പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബസ് സ്‌റ്റോപ്പില്‍ കണ്ട പ്രതിയെ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപ കണ്ടെടുത്തത്.

ചെമ്മാട് സ്വദേശി റഷീദാണ് പണം വിതരണം ചെയ്യാല്‍ ഏല്‍പ്പിച്ചതെന്ന് പ്രതി അറിയിച്ചു.സ്ഥിരമായി പാലക്കാട്ടേക്ക് പണം വിതരണം ചെയ്യാന്‍ പോകാറുണ്ടെന്നും പ്രതി പറഞ്ഞു. കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് എസ്‌ഐ അറിയിച്ചു. അന്വേഷണ സംഘത്തില്‍ സിപിഒ കൃഷ്ണ കുമാര്‍, വിപിന്‍ ചന്ദ്രന്‍ , അനീഷ്, ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Related Post

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി 

Posted by - Jul 20, 2018, 09:48 am IST 0
കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; രാഹുല്‍ ഈശ്വര്‍

Posted by - Nov 13, 2018, 03:12 pm IST 0
കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം…

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

Leave a comment