മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

187 0

പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും.

ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും.

തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്ബ വിളക്കും പമ്ബാസദ്യയും നടക്കും. 14നാണു മകരവിളക്ക്. വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും.

മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. സന്നിധാനത്ത് കൊല്ലം കമ്മീഷണര്‍ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്ബയില്‍ തിരുവനന്തപുരം ഡിസിപി ആര്‍ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍.

Related Post

ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം

Posted by - Dec 14, 2018, 09:08 am IST 0
പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ്…

ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 28, 2018, 04:36 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച്‌ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാരം…

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST 0
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച…

ജ​സ്റ്റീ​സ് സി​ക്രി നല്‍സ എക്സിക്യൂട്ടീവ് ചെ​യ​ര്‍​മാ​ന്‍

Posted by - Jan 1, 2019, 02:08 pm IST 0
ന്യൂഡല്‍ഹി: ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി നാ​ഷ​ണ​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി(നല്‍സ) എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാന്‍. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു

Posted by - May 19, 2018, 07:02 am IST 0
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയരുന്നു. ഇന്ന് തിരുവനന്തപുരത്തെ വില 80 രൂപയാണ്. പെട്രോളിന് 32 പൈസയുടെ വര്‍ദ്ധനവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഡീസലിന് 24…

Leave a comment