ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

147 0

പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. അഞ്ച് മണിക്കൂറിലേറെയാണ് ഭക്തര്‍ കുടുങ്ങി കിടക്കുന്നത്.

അതേ സമയം തിരക്ക് കാരണം മണിക്കൂറുകളാണ് എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. 17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

Related Post

മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 08:51 am IST 0
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച്‌ കാണാനെത്തിയപ്പോഴാണ് അശ്വതി…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

Posted by - Nov 10, 2018, 11:36 am IST 0
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെ ടിക്കേന്‍ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ…

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

Leave a comment