ലഖ്നൗ: ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഹനുമാന് മുസല്മാന് ആണെന്നും ദളിതനാണെന്നും ജാട്ട് വിഭാഗക്കാരനാണെന്നുമുള്ള അനവധി പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ സമൂഹം സാക്ഷികളായി. എന്നാല്‍ ഹനുമാന് ഈ വിഭാഗത്തിലൊന്നും പെട്ട ആളല്ല എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് രംഗത്തെത്തിയിരിക്കുകയാണ്.
ഹനുമാന് മുന്‍ കായിക താരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജാതിയെ പറ്റി ചര്‍ച്ച ചെയ്യരുതെന്നും ചേതന്‍ പറഞ്ഞത്. 'ഞാന്‍ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന് എന്നാണ്.
ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഹനുമാന് ജി ഒരു മഹാത്മാവാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിയില്ല. ഞാന്‍ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല'ചേതന്‍ ചൗഹാന് പറഞ്ഞു.ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.