'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

92 0

തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം പുറത്തിറക്കി ഫയര്‍ഫോഴ്‌സ് തീ അണച്ചത് ദുരന്തം ഒഴിവാക്കി.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനകത്തെ ലഘുഭക്ഷണശാലയില്‍ നിന്നും തീ പടരുകയായിരുന്നു. പോപ്പ്‌കോണ്‍ മെഷീനില്‍ നിന്നാണ് തീപടര്‍ന്നതെന്ന് തിയേറ്റര്‍ ജീവനക്കാര്‍ പറയുന്നു. മുറിയിലെ സീലിംഗിനും മറ്റും തീ പിടിച്ച്‌ വൈദ്യുതിബന്ധം നിലച്ചതോടെ തയേറ്ററില്‍ പേടിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷോ പുന:രാരംഭിക്കുകയും ചെയ്തു.

Related Post

നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

Posted by - Dec 28, 2018, 12:24 pm IST 0
തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.…

നടന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

Posted by - Nov 25, 2018, 07:37 am IST 0
ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തമായിരുന്നു മരണ കാരണം. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ന​ടി സു​മ​ല​ത​യാ​ണ് ഭാ​ര്യ.

മലയാള മനസ്സ് കീഴടക്കാൻ വീണ്ടും നയന്‍താര !

Posted by - Apr 17, 2018, 04:30 pm IST 0
മലയാളക്കരയിയെ കീഴടക്കാൻ വീണ്ടും നയന്‍താര മലയാളത്തിലേക്ക്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്. കോട്ടയമാണ് സിനിമയുടെ…

നീരജ് മാധവ് ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Posted by - Mar 28, 2019, 11:14 am IST 0
നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഹോദരൻ തന്നെ സംവിധാനം…

Leave a comment