കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

245 0

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രിസ്ഥാനം നാഴികക്കല്ലാണെന്നും പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നതായും മധ്യപ്രദേശ് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ഒരു ഡിസംബര്‍ 13 ന് ആണ് ചിന്ദ്‌വാര സന്ദര്‍ശിച്ച ഇന്ദിരാഗാന്ധി തന്നെ പൊതുസമൂഹത്തിനായി കൈമാറിയത്. ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നു. അദ്ദേഹത്തിന്റെ പിതാവിനൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയില്‍ താന്‍ ആഹ്ലാദിക്കുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Related Post

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വഴിത്തിരിവ് 

Posted by - Apr 17, 2018, 10:53 am IST 0
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. …

പോക്സോ നിയമത്തിൽ ഭേദഗതിവന്നു 

Posted by - Apr 21, 2018, 04:55 pm IST 0
പോക്സോ നിയമത്തിൽ ഭേദഗതിവന്നു  പോക്സോ നിയമത്തിൽ ഭേദഗതിവന്നു. കുട്ടികളെ ലൈംഗികമായി  ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമത്തിലാണ്  ഭേദഗതിവന്നിരിക്കുന്നത്.   പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള…

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted by - Dec 3, 2019, 04:01 pm IST 0
ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞദിവസം വളരെ സമയം…

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST 0
ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്…

തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം

Posted by - Sep 7, 2018, 07:15 am IST 0
ന്യൂഡല്‍ഹി: തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷത്തെ…

Leave a comment