സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

121 0

കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്.

ചിത്തിരആട്ട വിശേഷ പൂജയ്ക്ക് ശബരിമലനട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം റിമാന്‍ഡ് കാലാവധി കഴിയുന്ന സുരേന്ദ്രനെ പൊലീസ് ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. ഇന്നലെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന് പൊലീസുകാരനെ സ്സ്പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Related Post

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

Posted by - Jul 6, 2018, 10:22 am IST 0
ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Dec 4, 2018, 11:42 am IST 0
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍…

അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനം

Posted by - Jul 31, 2018, 06:34 pm IST 0
പത്തനംതിട്ട: പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ  തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.  കൂടാതെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട്…

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്

Posted by - Dec 1, 2018, 09:01 am IST 0
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 39 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്…

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

Leave a comment