ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

286 0

ചെങ്ങന്നൂര്‍: ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. അവര്‍ ചെന്നുപെട്ട വൈതരണിയില്‍ കിടന്ന് കൈകാലിട്ടടിക്കുകയാണ്. ഇന്ന് ബിജെപി നടത്തുന്ന പ്രതിഷേധത്തിന് അടിസ്ഥാനമില്ല. ശബരിമലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് പറയുന്നത് അവര്‍ മറ്റ് വഴികളില്ലാത്തത് കൊണ്ട് അനുസരിക്കുന്നതാണെന്നും കടകംപള്ളി പറഞ്ഞു.

സുരേന്ദ്രന്‍ വിചാരിക്കുന്നത് സുരേന്ദ്രനെ അറസ്റ്റ് ചെയ്യില്ലെന്നാണോ. നമ്മള്‍ ഒരു വഴിതടയല്‍ സമരത്തിന് പോയാല്‍ പോലും കേസുണ്ടാകും. അതിന്റെ പേരില്‍ വാറണ്ട് വന്നെന്നിരിക്കും. അത് മനസ്സിലാക്കാനുള്ള ബുദ്ധി സുരേന്ദ്രനോ ബിജെപിക്കോ ഇല്ലെന്ന് താന്‍ കരുതുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

Related Post

പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

Posted by - May 8, 2018, 05:26 pm IST 0
കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.  ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.…

എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാർ :ജെ.ഡി.എസ്

Posted by - Dec 11, 2019, 10:41 am IST 0
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്.  എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ.നാണു വാര്‍ത്താസമ്മേളനത്തില്‍…

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST 0
ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി…

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

Leave a comment