യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും;എ എന്‍ രാധാകൃഷ്ണന്‍

175 0

കൊച്ചി : ശബരിമലയില്‍ ബിജെപി പ്രതിഷേധങ്ങളെ തടഞ്ഞ് വിവാദനായകനായി മാറിയ എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി. യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും.അതെന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഉടന്‍ നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് ഡിജിപി ബഹുമതി പത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. യതീഷ് ചന്ദ്രയടക്കം ശബരിമല ഡ്യൂട്ടിയുടെ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അനുമോദനപത്രം നല്‍കാന്‍ ഡിജിപി ബെഹ്റ തീരുമാനിച്ചു. സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചതിനുള്ള സമ്മാനമാണ് പുരസ്കാരമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

Related Post

തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

Posted by - Nov 16, 2018, 09:49 am IST 0
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന്…

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി

Posted by - Nov 16, 2018, 10:05 am IST 0
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ ഇതുസംബന്ധിച്ച്‌…

നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചെന്ന് കരുതുന്നില്ല; വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ

Posted by - Dec 14, 2018, 08:54 am IST 0
കോഴിക്കോട് : സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി…

ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

Posted by - Nov 9, 2018, 09:43 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും.…

പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 5, 2018, 08:57 am IST 0
തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍…

Leave a comment