ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

295 0

തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന്‍ വാദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനോടു വിയോജിച്ചു.

അതേസമയം, ശശിക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയിലാണ് ചര്‍ച്ച. നേരത്തെ, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ശശിയുടെ വിശദീകരണം തേടിയിരുന്നു. രേഖാമൂലമുള്ള വിശദീകരണം കണക്കിലെടുത്താണ് നടപടി.

ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിട്ടുണ്ട്.

Related Post

ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

Posted by - Oct 23, 2018, 06:50 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും.  നിലവില്‍…

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍…

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി

Posted by - Dec 5, 2018, 12:42 pm IST 0
തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി…

എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Posted by - Dec 27, 2018, 04:36 pm IST 0
പാലക്കാട്: പാലക്കാട് എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ റിസ്വാനാണ് മുങ്ങി മരിച്ചത്.  

Leave a comment