എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​നയിലേക്ക് പു​റ​പ്പെ​ട്ടു

134 0

തൃ​പ്പൂ​ണി​ത്തു​റ: എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​ന ഷി​ക്ക​പ്പൂ​ര്‍ മേ​വാ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ടി​എ​മ്മു​ക​ളി​ലെ മോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്കാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹ​രി​യാ​ന​യി​ലേ​ക്ക് തി​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ ഇ​രു​മ്പ​ന​ത്ത് പു​തി​യ​റോ​ഡ് ജം​ഗ്ഷ​നി​ല്‍ സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മും തൃ​ശൂ​രി​ലും കോ​ട്ട​യ​ത്തു​മു​ള്ള എ​ടി​എ​മ്മു​ക​ളും കു​ത്തി​ത്തു​റ​ന്ന് 35,05,200 രൂ​പ​യും ക​വ​ര്‍​ന്ന് ഹ​രി​യാ​ന ഷി​ക്ക​പ്പൂ​ര്‍ മേ​വാ​ത്തി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തി​ലെ ആ​റ് പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​രെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു പ്ര​തി​ക​ളാ​യ ഹ​രി​യാ​ന സ്വ​ദേ​ശി ഹ​നീ​ഫ് (37), രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ന​സീം (24 ) എ​ന്നി​വ​രെ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. ഇ​വ​ര്‍ കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ലാ​ണ്. 

പ്ര​ധാ​ന പ്ര​തി​യാ​യ പ​പ്പി വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലും എ​ടി​എം ക​വ​ര്‍​ച്ച കേ​സി​ലും പി​ടി​ക്ക​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ തീ​ഹാ​ര്‍ ജ​യി​ലി​ല്‍ ആ​ണ്. മ​റ്റ് പ്ര​തി​ക​ളാ​യ അ​സം, അ​ലീം ,ഷെ​ഹ്സാ​ദ് എ​ന്നീ മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം മേ​വാ​ത്തി​ലേ​ക്ക് തി​രി​ച്ച​ത്.

Related Post

എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

Posted by - Nov 21, 2018, 08:57 pm IST 0
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.…

പിണറായി വിജയനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച്‌ സ്വാമി ചിദാനന്ദപുരി

Posted by - Dec 1, 2018, 09:05 am IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു.…

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Posted by - May 18, 2018, 10:45 am IST 0
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസ വര്‍ധിച്ച്‌ 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച്‌ 72.82 രൂപയായി. ക്രൂഡ് ഒായില്‍ വിലയിലുണ്ടായ…

Leave a comment